Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Cup

അ​വ​സാ​ന നി​മി​ഷം വ​രെ പൊ​രു​തി, ഷൂ​ട്ടൗ​ട്ടി​ൽ വീ​ണു; ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടാം സ്ഥാ​നം

ആം​സ്റ്റ​ൽ​വീ​ൻ: പു​രു​ഷ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​ക്ക് എ​ട്ടാം സ്ഥാ​നം. ബെ​ൽ​ജി​യ​ത്തോ​ട് ഷൂ​ട്ടൗ​ട്ടി​ൽ 4-3ന് ​തോ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ന് അ​വ​സാ​നം കു​റി​ച്ച​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ളു​ക​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. ആ​റാം മി​നി​റ്റി​ൽ അ​ഭി​ഷേ​ക് ഇ​ന്ത്യ​യ്ക്കാ​യി ഗോ​ൾ നേ​ടി. എ​ന്നാ​ൽ ര​ണ്ടാം ക്വാ​ർ​ട്ട​റി​ൽ ബെ​ൽ​ജി​യം ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി. 22-ാം മി​നി​റ്റി​ൽ റോ​മ​ൻ ദു​വെ​കോ​ട്ടും 23-ാം മി​നി​റ്റി​ൽ ഹ്യൂ​ഗോ ല​ബു​ഷെ​യ്റും ല​ക്ഷ്യം ക​ണ്ട​തോ​ടെ ബെ​ൽ​ജി​യം 2-1ന് ​മു​ന്നി​ലെ​ത്തി.

മൂ​ന്നാം ക്വാ​ർ​ട്ട​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് സി​ങ്ങി​ലൂ​ടെ ഇ​ന്ത്യ വീ​ണ്ടും സ​മ​നി​ല പി​ടി​ച്ചു. നാ​ലാം ക്വാ​ർ​ട്ട​റി​ൽ നി​ക്കോ​ളാ​സ് ഡി ​കെ​ർ​പ​ൽ ബെ​ൽ​ജി​യ​ത്തെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ൽ തോ​ൽ​വി സ​മ്മ​തി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യി​രു​ന്നി​ല്ല.

മ​ത്സ​രം അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഹ​ർ​മ​ൻ​പ്രീ​ത് വീ​ണ്ടും ഗോ​ൾ നേ​ടി ഇ​ന്ത്യ​യെ 3-3ന് ​ഒ​പ്പ​മെ​ത്തി​ച്ചു. ഇ​തോ​ടെ വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ഷൂ​ട്ടൗ​ട്ട് വേ​ണ്ടി​വ​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ 4-3ന് ​ബെ​ൽ​ജി​യം ജ​യം സ്വ​ന്ത​മാ​ക്കി ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി. ഇ​ന്ത്യ എ​ട്ടാം സ്ഥാ​ന​ത്തും ഫി​നി​ഷ് ചെ​യ്തു.

Kerala

ലോകകപ്പിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പ്; 11 ദിവസത്തിനകം തട്ടിയത് 24 ലക്ഷം

കൊ​ച്ചി: ഫി​ഫ വേ​ള്‍​ഡ് ക​പ്പ് മ​ത്സ​ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി കാ​ണാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് സൈ​ബ​ർ​ത​ട്ടി​പ്പ്. വ്യാ​ജ ടി​വി ആ​പ്പു​ക​ള്‍ വ​ഴി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത്തു​നി​ന്നു ക​ഴി​ഞ്ഞ 11 ദി​വ​സ​ത്തി​ന​കം 24 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണു സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രെ ല​ക്ഷ്യ​മി​ട്ടു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഈ ​സൈ​ബ​ര്‍ ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ല്‍ 60 കേ​സു​ക​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ​ല ജി​ല്ല​ക​ളി​ലും ആ​റി​ല​ധി​കം കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വും ന​ല്‍​കി.

ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, ടെ​ലി​ഗ്രാം, വാ​ട്‌​സ് ആ​പ്, യു​ട്യൂ​ബ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന എ​ച്ച്ഇ​സ​ഡ് ടി​വി, ഓ​പ്പ​ണ്‍ ടി​വി, എ​ന്‍​ബി ടി​വി, മാ​ക്‌​സ് ടി​വി, എ​ക്‌​സ് എം ​ടി​വി, ടു​ബി ടി​വി തു​ട​ങ്ങി​യ പേ​രു​ക​ളി​ല്‍ ഔ​ദ്യോ​ഗി​ക ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍​പോ​ലെ​ത​ന്നെ തോ​ന്നി​ക്കു​ന്ന വ്യാ​ജ എ​പി​കെ ഫ​യ​ല്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ച്ചാ​ണു ത​ട്ടി​പ്പ്.

ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്ത​ശേ​ഷം മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ക​യോ ഉ​ട​മ​യു​ടെ അ​റി​വോ സ​മ്മ​ത​മോ ഇ​ല്ലാ​തെ ഫോ​ണി​ലെ വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലേ​ക്ക് ത​ട്ടി​പ്പു​കാ​ര്‍ പ്ര​വേ​ശ​നം നേ​ടു​ക​യോ ചെ​യ്യും. ഫോ​ണി​ന്‍റെ നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യും ത​ട്ടി​പ്പു​കാ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തി ഗൂ​ഗി​ള്‍ പേ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണം ത​ട്ടും.

ത​ട്ടി​പ്പു​രീ​തി

ഫി​ഫ വേ​ള്‍​ഡ് ക​പ്പ് ലൈ​വ് ഫ്രീ, 1000+ ​ടി​വി ചാ​ന​ലു​ക​ള്‍ സൗ​ജ​ന്യം, പ്രീ​മി​യം ഒ​ടി​ടി ഉ​ള്ള​ട​ക്കം ഫ്രീ, ​പ​ര​സ്യ​ങ്ങ​ളി​ല്ലാ​തെ സി​നി​മ​ക​ളും മ​ത്സ​ര​ങ്ങ​ളും തു​ട​ങ്ങി​യ ആ​ക​ര്‍​ഷ​ക​മാ​യ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കും. പ​ര​സ്യ​ത്തി​ലെ ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് എ​പി​കെ ഫ​യ​ര്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടും.

Update Required, Activate Subscription, Enable Service തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ഇ​തി​ലൂ​ടെ ഫോ​ണി​ന്‍റെ Accessibiltiy Service, Screen Overlay, Notification Access തു​ട​ങ്ങി​യ എ​ല്ലാ അ​നു​മ​തി​ക​ളും നേ​ടു​ന്നു. തു​ട​ര്‍​ന്ന് ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്തി​രി​ക്കു​ന്ന ബാ​ങ്കിം​ഗ് യു​പി​ഐ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തും.

ഫി​ഫ വേ​ള്‍​ഡ് ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണു​ന്ന​തി​നാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന എ​പി​കെ ഫ​യ​ലു​ക​ള്‍ ഒ​രി​ക്ക​ലും ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​തെ​ന്നും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ആ​പ്പി​ള്‍ ആ​പ്സ്റ്റോ​ര്‍ പോ​ലു​ള്ള ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍​നി​ന്നു മാ​ത്രം ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് സൈ​ബ​ർ ക്രൈം ​പോ​ലീ​സ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Sports

ഈ​ജി​പ്തി​നെ വീ​ഴ്ത്തി; മ​ഞ്ഞ​പ്പ​ട​യ്ക്ക് ആ​ശ്വാ​സ ജ​യം

ക്ലീ​വ്‌​ലാ​ൻ​ഡ്: ലോ​ക​ക​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്തി​നെ ത​ക​ർ​ത്ത് ബ്ര​സീ​ലി​ന് ആ​ശ്വാ​സ​ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് മ​ഞ്ഞ​പ്പ​ട​യു​ടെ ജ​യം. മ​ത്സ​ര​ത്തി​ന്‍റെ ഏ​ഴാം മി​നി​റ്റി​ൽ ത​ന്നെ മി​ഡ്‌​ഫീ​ൽ​ഡ​ർ ബ്രൂ​ണോ ഗ്യു​മാ​രേ​സി​ലൂ​ടെ ബ്ര​സീ​ൽ ലീ​ഡ് നേ​ടി​യി​രു​ന്നു.

എ​ന്നാ​ൽ ബ്ര​സീ​ലി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ന് അ​ധി​കം ആ​യു​സു​ണ്ടാ​യി​രു​ന്നി​ല്ല. നാ​ല് മി​നി​റ്റി​ന​കം മൊ​സ്‌​ത​ഫ സീ​ക്കോ​യി​ലൂ​ടെ ഈ​ജി​പ്ത് തി​രി​ച്ച​ടി​ച്ചു. ബ്ര​സീ​ൽ ഡി​ഫ​ൻ​ഡ​ർ മാ​ർ​ക്കി​ന്യോ​സി​ന്‍റെ പാ​സ് പി​ടി​ച്ചെ​ടു​ത്താ​ണ് സീ​ക്കോ ഗോ​ളി അ​ലി​സ​ൺ ബെ​ക്ക​റെ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

ഹാ​ഫ് ടൈ​മി​ന് തൊ​ട്ടു​മു​ൻ​പ് ബ്ര​സീ​ൽ താ​രം ഇ​ഗോ​ർ തി​യാ​ഗോ​യ്ക്ക് ലീ​ഡ് ഉ​യ​ർ​ത്താ​ൻ ന​ല്ലൊ​രു അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും അ​ത് പാ​ഴാ​ക്കി​ക്ക​ള​ഞ്ഞു. ഇ​തോ​ടെ ആ​ദ്യ പ​കു​തി​യി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

ര​ണ്ടാം പ​കു​തി​യി​ൽ ഇ​ഗോ​ർ തി​യാ​ഗോ​യെ പി​ൻ​വ​ലി​ച്ച് യു​വ​താ​രം എ​ൻ​ഡ്രി​ക്കി​നെ ബ്ര​സീ​ൽ ക​ള​ത്തി​ലി​റ​ക്കി. ഈ ​മാ​റ്റം ഉ​ട​ൻ ത​ന്നെ ഫ​ലം ക​ണ്ടു. അ​മ്പ​ത്തി​ര​ണ്ടാം മി​നി​റ്റി​ൽ റ​ഫീ​ന ന​ൽ​കി​യ മി​ക​ച്ചൊ​രു ക്രോ​സി​ൽ നി​ന്ന് എ​ൻ​ഡ്രി​ക്ക് ബ്ര​സീ​ലി​ന്‍റെ വി​ജ​യ​ഗോ​ൾ സ്വ​ന്ത​മാ​ക്കി. ക​ണ​ങ്കാ​ലി​ലെ പ​രി​ക്കി​നെ ത​ടു​ർ​ന്ന് നെ​യ്‌​മ​ർ മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങ​യി​രുന്നില്ല.

ഈ​ജി​പ്‌​തി​ന്‍റെ സൂ​പ്പ​ർ താ​രം മു​ഹ​മ്മ​ദ് സ​ലാ ആ​ദ്യ പ​കു​തി​യി​ൽ ബെ​ഞ്ചി​ലാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടാം പ​കു​തി​യി​ൽ ക​ള​ത്തി​ലി​റ​ങ്ങി. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ബ്ര​സീ​ലി​ന്‍റെ അ​വ​സാ​ന സ​ന്നാ​ഹ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ജൂ​ൺ പ​തി​നാ​ലി​ന് ന്യൂ​ജെ​ഴ്‌​സി​യി​ൽ മൊ​റ​ക്കോ​യ്‌​ക്കെ​തി​രെ​യാ​ണ് ലോ​ക​ക​പ്പി​ലെ ബ്ര​സീ​ലി​ന്‍റെ ആ​ദ്യ ക​ളി.

Sports

ഇ​ന്ത്യ​യി​ല്‍ ക​ളി​ക്കി​ല്ല; ബം​ഗ്ലാ​ദേ​ശ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​ല്‍ ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് ഐ​സി​സി​ക്ക് ക​ത്ത​യ​ച്ചു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ല്‍ ടി20 ​ലോ​ക​ക​പ്പി​നാ​യി ടീ​മി​നെ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ബി​സി​ബി വ്യ​ക്ത​മാ​ക്കി.

ബി​സി​ബി ഡ​യ​റ​ക്ട​ര്‍​മാ​ര്‍ ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ബി​സി​ബി​യു​ടെ അ​ഭ്യ​ര്‍​ഥ​ന​യോ​ട് ഐ​സി​സി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഐ​പി​എ​ല്‍ ക​ളി​ക്കു​ന്ന​തി​ല്‍ നി​ന്ന് മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ വി​ല​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

താ​ര​ലേ​ല​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സാ​ണ് മു​സ്ത​ഫി​സു​റി​നെ ടീ​മി​ലെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ത്യ​യും ബം​ഗ്ല​ദേ​ശും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തെ ടീ​മി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

 

 

Sports

ലി​റ്റ​ണ്‍ ദാ​സ് ന​യി​ക്കും; ടി20 ​ലോ​ക​ക​പ്പി​നു​ള്ള ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ധാ​ക്ക: ടി20 ​ലോ​ക​ക​പ്പി​നു​ള്ള ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ലി​റ്റ​ണ്‍ ദാ​സ് ന​യി​ക്കു​ന്ന 15 അം​ഗ സ്‌​ക്വാ​ഡി​ല്‍ മു​സ്ത​ഫി​സു​ര്‍ റഹ്​മാ​നും ഇ​ടം പി​ടി​ച്ചു. സൈ​ഫ് ഹ​സ​നാ​ണ് വൈ​സ് ക്യാ​പ്റ്റ​ന്‍. ഏ​ഷ്യാ ക​പ്പി​ല്‍ ടീ​മി​നെ ന​യി​ച്ച ജാ​ക്ക​ര്‍ അ​ലി പു​റ​ത്താ​യ​പ്പോ​ള്‍ പേ​സ​ര്‍ ട​സ്‌​കി​ന്‍ അ​ഹ​മ്മ​ദ് തി​രി​ച്ചെ​ത്തി.

സ്പി​ന്ന​ര്‍​മാ​യി മ​ഹ്ദി ഹ​സ​നും റി​ഷാ​ദ് ഹൊ​സൈ​നു​മാ​ണു​ള്ള​ത്. ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ട് വ​രെ​യാ​ണ് ലോ​ക​ക​പ്പ്. ഗ്രൂ​പ്പ് സി​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ് ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ട്, വെ​സ്റ്റ് ഇ​ന്‍​ഡീ​സ്, നേ​പ്പാ​ള്‍, ഇ​റ്റ​ലി എ​ന്നി​വ​രാ​ണ് ഗ്രൂ​പ്പി​ലെ മ​റ്റ് ടീ​മു​ക​ള്‍.

ബം​ഗ്ലാ​ദേ​ശ് ടീം: ​ലി​റ്റ​ൺ ദാ​സ് (ക്യാ​പ്റ്റ​ൻ), സൈ​ഫ് ഹ​സ​ൻ (വൈ​സ് ക്യാ​പ്റ്റ​ന്‍), ത​ൻ​സീ​ദ് ഹ​സ​ൻ, പ​ർ​വേ​സ് ഹു​സൈ​ൻ ഇ​മ​ൻ, തൗ​ഹീ​ദ് ഹൃ​ദോ​യ്, ഷ​മീം ഹു​സൈ​ൻ, നൂ​റു​ൽ ഹ​സ​ൻ, മെ​ഹെ​ദി ഹ​സ​ൻ, റി​ഷാ​ദ് ഹു​സൈ​ൻ, ന​സും അ​ഹ​മ്മ​ദ്, മു​സ്ത​ഫി​സു​ർ റ​ഹ്മാ​ൻ, ത​ൻ​സിം ഹ​സ​ൻ സാ​ക്കി​ബ്, ട​സ്കി​ൻ അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ൻ, ഷോ​റി​ഫു​ൾ ഇ​സ്‌​ലാം.

Sports

മി​ച്ച​ൽ മാ​ർ​ഷ് ന​യി​ക്കും; ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഓ​സീ​സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു  

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഓ​സ്ട്രേ​ലി​യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സ്പ‌ി​ന്ന​ർ​മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​കൊ​ണ്ടു​ള്ള സ്ക്വാ​ഡി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ആ​ദം സാം​പ, കൂ​പ്പ​ർ കൊ​ണോ​ലി, ഗ്ലെ​ൻ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ർ​ട്ട്, മാ​ത്യു കു​നെ​മാ​ൻ എ​ന്നി​വ​ർ ടീ​മി​ൽ ഇ​ടം പി​ടി​ച്ചു. മി​ച്ച​ൽ മാ​ർ​ഷാ​ണ് ക്യാ​പ്റ്റ​ൻ. ഫെ​ബ്രു​വ​രി 11ന് ​കൊ​ളം​ബോ​യി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ മ​ത്സ​രം.സൂ​പ്പ​ർ താ​രം മി​ച്ച​ൽ സ്റ്റാ​ർ​ക്ക് വി​ര​മി​ച്ച​തി​നാ​ൽ ജോ​ഷ് ഹേ​സ​ൽ​വു​ഡാ​ണ് പേ​സ് നി​ര​യു​ടെ കു​ന്ത​മു​ന.

ഓ​സ്ട്രേ​ലി​യ​ന്‍ ടീം: ​മി​ച്ച​ല്‍ മാ​ര്‍​ഷ് (ക്യാ​പ്റ്റ​ന്‍), സേ​വ്യ​ര്‍ ബാ​ര്‍​ട്ട്‌​ലെ​റ്റ്, കൂ​പ്പ​ര്‍ കൂ​പ്പ​ര്‍ കൊ​ണോ​ലി, പാ​റ്റ് ക​മ്മി​ന്‍​സ്, ടിം ​ഡേ​വി​ഡ്, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, ന​ഥാ​ന്‍ എ​ല്ലി​സ്, ജോ​ഷ് ഹേ​സ​ല്‍​വു​ഡ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, മാ​ത്യു കു​നെ​മാ​ന്‍, ഗ്ലെ​ന്‍ മാ​ക്‌​സ്‌​വെ​ൽ, മാ​ത്യു ഷോ​ര്‍​ട്ട്, മാ​ര്‍​ക്ക​സ് സ്റ്റോ​യി​നി​സ്, ആ​ദം സാം​പ.

 

Sports

ടി20 ​ലോ​ക​ക​പ്പ്; ക​രു​ത്ത​രെ ക​ള​ത്തി​ലി​റ​ക്കി ഇം​ഗ്ല​ണ്ട്

ല​ണ്ട​ന്‍: ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ല​ണ്ട് ‌ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി, മാ​ര്‍​ച്ച് മാ​സ​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി ന​ട​ത്തു​ന്ന ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്കു​ള്ള 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​ണെ​ങ്കി​ലും സൂ​പ്പ​ർ പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​റും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു.

അ​ഡ​ലെ​യ്ഡി​ല്‍ ന​ട​ന്ന മൂ​ന്നാം ആ​ഷ​സ് ടെ​സ്റ്റി​നി​ടെ പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ഇം​ഗ്ല​ണ്ട് മെ​ഡി​ക്ക​ല്‍ ടീ​മി​നൊ​പ്പം വി​ശ്ര​മ​ത്തി​ലാ​ണ് ആ​ര്‍​ച്ച​ര്‍. ഫി​ല്‍ സാ​ള്‍​ട്ട്, ജോ​സ് ബ​ട്ട്ല​ര്‍, ആ​ദി​ല്‍ റ​ഷീ​ദ്, ജോ​ഫ്ര ആ​ര്‍​ച്ച​ർ തു​ട​ങ്ങി​യ പ​രി​ച​യ സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം യു​വ​താ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന​താ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ സ്‌​ക്വാ​ഡ്.

ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി 22 മു​ത​ൽ ശ്രീ​ല​ങ്ക​യി​ൽ മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ടി20 ​മ​ത്സ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന പ​ര​മ്പ​ര ഇം​ഗ്ല​ണ്ട് ക​ളി​ക്കു​ന്നു​ണ്ട്. ജ​നു​വ​രി 22, 24, 27 തീ​യ​തി​ക​ളി​ല്‍ കൊ​ളം​ബോ​യി​ലെ ആ​ര്‍. പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ള്‍. 30, ഫെ​ബ്രു​വ​രി ഒ​ന്ന്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ടി20 ​മ​ത്സ​ര​ങ്ങ​ള്‍.

ടി20 ​ലോ​ക​ക​പ്പി​നു​ള്ള ടീം: ​ഹാ​രി ബ്രൂ​ക്ക് (ക്യാ​പ്റ്റ​ന്‍), റെ​ഹാ​ന്‍ അ​ഹ​മ്മ​ദ്, ജേ​ക്ക​ബ് ബേ​ഥ​ല്‍, ജോ​സ് ബ​ട്ട്ല​ര്‍, ബെ​ന്‍ ഡെ​ക്ക​റ്റ്, വി​ല്‍ ജാ​ക്‌​സ്, ഫി​ല്‍ സാ​ള്‍​ട്ട്, ടോം ​ബാ​ന്‍റ​ണ്‍, ബ്രൈ​ഡ​ന്‍ കാ​ഴ്‌​സ്, സാം ​ക​ര​ണ്‍, ലി​യാം ഡൗ​സ​ണ്‍, ജാ​മി ഓ​വ​ര്‍​ട്ട​ണ്‍, ജോ​ഫ്ര ആ​ര്‍​ച്ച​ര്‍, ആ​ദി​ല്‍ റ​ഷീ​ദ്, ജോ​ഷ് ടം​ഗ്, ലൂ​ക്ക് വു​ഡ്.

 

 

 

Sports

അ​ണ്ട​ര്‍ 19 ഏ​ക​ദി​ന ലോ​ക​ക​പ്പ്; ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: അ​ണ്ട​ർ 19 ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ആ​യു​ഷ് മാ​ത്രെ ന​യി​ക്കു​ന്ന ടീ​മി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ ആ​രോ​ൺ ജോ​ർ​ജും മു​ഹ​മ്മ​ദ് ഇ​നാ​നും ഇ​ടം​പി​ടി​ച്ചു. വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ജ​നു​വ​രി 15 മു​ത​ൽ ഫെ​ബ്രു​വ​രി ആ​റു വ​രെ സിം​ബാ​ബ്‌​വെ​യി​ലും ന​മീ​ബി​യ​യി​ലു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ. 16 ടീ​മു​ക​ൾ നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി ഏ​റ്റു​മു​ട്ടു​ന്ന ലോ​ക​ക​പ്പി​ൽ സൂ​പ്പ​ർ സി​ക്സ് ഘ​ട്ട​വു​മു​ണ്ടാ​വും.

അ​ഞ്ച് ത​വ​ണ ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ ഗ്രൂ​പ്പ് ബി​യി​ൽ ന്യൂ​സി​ലാ​ൻ​ഡ്, യു​എ​സ്എ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ ടീ​മു​ക​ൾ​ക്കൊ​പ്പ​മാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ജ​നു​വ​രി 15ന് ​ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​ര​ത്തി​ൽ യു​എ​സ്എ​യാ​ണ് എ​തി​രാ​ളി​ക​ൾ. 17ന് ​ബം​ഗ്ലാ​ദേ​ശി​നെ​യും 24ന് ​ന്യൂ​സി​ലാ​ൻ​ഡി​നെ​യും നേ​രി​ടും.

ഇ​തോ​ടൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യ്ക്കു​ള്ള ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചു. വൈ​ഭ​വ് സൂ​ര്യ​വം​ശി​യെ ക്യാ​പ്റ്റ​നാ​യും ആ​രോ​ൺ ജോ​ർ​ജി​നെ വൈ​സ് ക്യാ​പ്റ്റ​നാ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ​രി​ക്കു​മൂ​ലം സ്ഥി​രം നാ​യ​ക​ൻ ആ​യു​ഷ് മാ​ത്രെ പ​ര​മ്പ​ര​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ 14 കാ​ര​നാ​യ സൂ​ര്യ​വം​ശി​ക്കാ​ണ് ക്യാ​പ്റ്റ​ന്‍റെ ചു​മ​ത​ല.

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീം: ​ആ​യു​ഷ് മാ​ത്രെ (ക്യാ​പ്റ്റ​ൻ), വി​ഹാ​ൻ മ​ൽ​ഹോ​ത്ര (വൈ​സ് ക്യാ​പ്റ്റ​ൻ), വൈ​ഭ​വ് സൂ​ര്യ​വം​ശി, ആ​രോ​ൺ ജോ​ർ​ജ്, വേ​ദാ​ന്ത് ത്രി​വേ​ദി, അ​ഭി​ഗ്യാ​ൻ കു​ണ്ടു, ഹ​ർ​വ​ൻ​ഷ് സിം​ഗ്, ആ​ർ.​എ​സ്.​അം​ബ​രീ​ഷ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഖി​ലാ​ൻ എ. ​പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, ഹെ​നി​ൽ പ​ട്ടേ​ൽ, ഡി. ​ദീ​പേ​ഷ്, കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഉ​ദ്ധ​വ് മോ​ഹ​ൻ.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ടീം: ​വൈ​ഭ​വ് സൂ​ര്യ​വം​ശി (ക്യാ​പ്റ്റ​ൻ), ആ​രോ​ൺ ജോ​ർ​ജ് (വൈ​സ് ക്യാ​പ്റ്റ​ൻ), വേ​ദാ​ന്ത് ത്രി​വേ​ദി, അ​ഭി​ഗ്യാ​ൻ കു​ണ്ടു (വി​ക്ക​റ്റ് കീ​പ്പ​ർ), ഹ​ർ​വ​ൻ​ഷ് സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), ആ​ർ.​എ​സ്. അം​ബ്രീ​ഷ്, ക​നി​ഷ്ക് ചൗ​ഹാ​ൻ, ഖി​ല​ൻ എ.​പ​ട്ടേ​ൽ, മു​ഹ​മ്മ​ദ് ഇ​നാ​ൻ, ഹെ​നി​ൽ പ​ട്ടേ​ൽ, ഡി. ​രാ​ഹു​ൽ കു​മാ​ർ, ദീ​പേ​ഷ്, യു​ധ്‌​ഷാ​ൻ കു​മാ​ർ, യു​ധ്‌​ഷാ​ൻ

Sports

ടി20 ​ലോ​ക​ക​പ്പ്: ഇ​ന്ത്യ​ൻ ടീ​മി​നെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും

മും​ബൈ: ടി20 ​ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​നു​ശേ​ഷം മും​ബൈ​യി​ല്‍ അ​ജി​ത് അ​ഗാ​ര്‍​ക്ക​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി യോ​ഗം ചേ​രും.

ഫെ​ബ്രു​വ​രി​യി​ല്‍ ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി ജ​നു​വ​രി​യി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ന​ട​ക്കു​ന്ന ഏ​ക​ദി​ന, ടി20 ​പ​ര​മ്പ​ക​ള്‍​ക്കു​ള്ള ടീ​മി​നെ​യും ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

അ​ഭി​ഷേ​ക് ശ​ര്‍​മ, സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ്, തി​ല​ക് വ​ര്‍​മ, ഹാ​ര്‍​ദ്ദി​ക് പാ​ണ്ഡ്യ, അ​ക്സ​ര്‍ പ​ട്ടേ​ല്‍, കു​ല്‍​ദീ​പ് യാ​ദ​വ്, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ജ​സ്പ്രീ​ത് ബും​റ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, ഹ​ര്‍​ഷി​ത് റാ​ണ എ​ന്നി​വ​ര്‍ ലോ​ക​ക​പ്പ് ടീ​മി​ലെ സ്ഥാ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രാ​യി ആ​രെ​ത്തു​മെ​ന്ന​തും മൂ​ന്നാം പേ​സ​റാ​യി ആ​രെ ക​ളി​പ്പി​ക്കു​മെ​ന്ന​തു​മാ​ണ് സെ​ല​ക്ട​ര്‍​മാ​രെ കു​ഴ​ക്കു​ന്ന ചോ​ദ്യം. ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വും കോ​ച്ച് ഗൗ​തം ഗം​ഭീ​റും ശ​നി​യാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

 

 

Sports

ബെ​ൽ​ജി​യ​ത്തെ വീ​ഴ്ത്തി; ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ സെ​മി​യി​ൽ

ചെ​ന്നൈ: ജൂ​ണി​യ​ർ ഹോ​ക്കി ലോ​ക​ക​പ്പി​ൽ ബെ​ൽ​ജി​യ​ത്തെ വീ​ഴ്ത്തി ഇ​ന്ത്യ സെ​മി​യി​ൽ. ക്വാ​ർ​ട്ട​റി​ൽ ക​രു​ത്ത​രാ​യ ബെ​ൽ​ജി​യ​ത്തെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി​ടി​ക്ക​റ്റെ​ടു​ത്ത​ത്.

നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ളും ര​ണ്ടു​വീ​തം ഗോ​ള​ടി​ച്ചു. 13-ാം മി​നി​റ്റി​ൽ ഗാ​സ്പാ​ർ​ഡ് ബെ​ൽ​ജി​യ​ത്തെ മു​ന്നി​ലെ​ത്തി​ച്ചു. ഒ​രു ഗോ​ൾ വ​ഴ​ങ്ങി​യ​തി​ന് പി​ന്നാ​ലെ തി​രി​ച്ച​ടി ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ മു​ന്നേ​റ്റം ശ​ക്ത​മാ​ക്കി. എ​ന്നാ​ൽ മൂ​ന്നാം ക്വാ​ർ​ട്ട​റി​ന്‍റെ അ​വ​സാ​നം ഇ​ന്ത്യ വ​ല​കു​ലു​ക്കി. 45-ാം മി​നി​റ്റി​ൽ രോ​ഹി​ത്താ​ണ് ല​ക്ഷ്യം ക​ണ്ട​ത്.

നാ​ലാം ക്വാ​ർ​ട്ട​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഗോ​ള​ടി​ച്ച് ഇ​ന്ത്യ ലീ​ഡെ​ടു​ത്തു. തി​വാ​രി​യാ​ണ് ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ മ​ത്സ​രം തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ൾ ഇ​ന്ത്യ​യെ ഞെ​ട്ടി​ച്ച് ബെ​ൽ​ജി​യം സ​മ​നി​ല നേ​ടി.

അ​തോ​ടെ മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ടു. ഷൂ​ട്ടൗ​ട്ടി​ൽ 4-3 എ​ന്ന സ്കോ​റി​ന് ബെ​ൽ​ജി​യ​ത്തെ കീ​ഴ​ട​ക്കി ഇ​ന്ത്യ സെ​മി ടി​ക്ക​റ്റെ​ടു​ത്തു.

Sports

ജൂ​ണി​യ​ർ ലോ​ക​ക​പ്പ് ഹോ​ക്കി; ഇ​ന്ത്യ​ക്ക് ജ​യം

ചെ​ന്നൈ: ജൂ​ണി​യ​ർ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ത​ക​ർ​ത്ത് ഇ​ന്ത്യ. എ​തി​രി​ല്ലാ​ത്ത അ​ഞ്ചു​ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം. മ​ൻ​മീ​ത് സിം​ഗ്, ശ​ർ​ദ​നാ​ന്ദ് തി​വാ​രി എ​ന്നി​വ​ർ ഇ​ര​ട്ട​ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ അ​ർ​ഷ് ദീ​പ് സിം​ഗ് ഒ​രു ത​വ​ണ ല​ക്ഷ്യം ക​ണ്ടു.

ര​ണ്ടാം മി​നി​റ്റി​ലും പ​തി​നൊ​ന്നാം മി​നി​റ്റി​ലും മ​ൻ​മീ​ത് സിം​ഗും 13,54 മി​നി​റ്റു​ക​ളി​ൽ തി​വാ​രി​യും 28-ാം മി​നി​റ്റി​ൽ അ​ർ​ഷ്ദീ​പ് സി​ങ്ങും ഇ​ന്ത്യ​യ്ക്കാ​യി വ​ല​കു​ലു​ക്കി. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഒ​മാ​നെ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത 17 ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചി​രു​ന്നു.

ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ചി​ലി​യെ എ​തി​രി​ല്ലാ​ത്ത ഏ​ഴു ഗോ​ളു​ക​ൾ​ക്ക് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Sports

കാ​ഴ്ച പ​രി​മി​ത​രു​ടെ വ​നി​താ ടി20 ​ലോ​ക​ക​പ്പ്; ഇ​ന്ത്യ​ക്ക് കി​രീ​ടം

കൊ​ളം​ബോ: കാ​ഴ്ച പ​രി​മി​ത​രു​ടെ പ്ര​ഥ​മ വ​നി​താ ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം ഇ​ന്ത്യ​ക്ക്. കൊ​ളം​ബോ​യി​ല്‍ ന​ട​ന്ന കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ല്‍ നേ​പ്പാ​ളി​നെ ഏ​ഴ് വി​ക്ക​റ്റി​ന് ത​ക​ര്‍​ത്താ​ണ് ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ ‌ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ള്‍ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 114 റ​ണ്‍​സെ​ടു​ത്തു. 115 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ 12 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യ​ത്തി​ലെ​ത്തി.

44 റ​ൺ​സ് നേ​ടി​യ ഫൂ​ല സ​രെ​നാ​ണ് ടോ​പ് സ്കോ​റ​ർ. ‌‌‌‌പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത സ​രെ​നെ പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക, അ​മേ​രി​ക്ക, നേ​പ്പാ​ള്‍ തു​ട​ങ്ങി​യ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്ത ലോ​ക​ക​പ്പി​ല്‍ അ​പ​രാ​ജി​ത​രാ​യാ​ണ് ഇ​ന്ത്യ​ൻ വ​നി​ത​ക​ള്‍ കി​രീ​ടം നേ​ടി​യ​ത്.

 

 

Sports

വ​നി​താ ലോ​ക​ക​പ്പ്; ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു

ഇ​ന്‍​ഡോ​ര്‍: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ത്തെ മ​ത്സ​രം വി​ജ​യി​ച്ചാ​ൽ ഇം​ഗ്ല​ണ്ടി​ന് സെ​മി ഉ​റ​പ്പി​ക്കാം.

തോ​ല്‍​വി അ​റി​യാ​തെ മു​ന്നേ​റു​ന്ന ഇം​ഗ്ല​ണ്ട് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ന്ന് ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. നാ​ല് മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ട് ജ​യം മാ​ത്ര​മാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്.

ഇ​ന്ത്യ​ന്‍ ടീം: ​പ്ര​തീ​ക റാ​വ​ല്‍, സ്മൃ​തി മ​ന്ദാ​ന, ഹ​ര്‍​ലീ​ന്‍ ഡി​യോ​ള്‍, ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ (ക്യാ​പ്റ്റ​ന്‍), ദീ​പ്തി ശ​ര്‍​മ്മ, റി​ച്ച ഘോ​ഷ് (ക്യാ​പ്റ്റ​ന്‍), അ​മ​ന്‍​ജോ​ത് കൗ​ര്‍, സ്‌​നേ​ഹ് റാ​ണ, ക്രാ​ന്തി ഗൗ​ഡ്, ശ്രീ ​ച​ര​ണി, രേ​ണു​ക സിം​ഗ് താ​ക്കൂ​ര്‍.

ഇം​ഗ്ല​ണ്ട് : ആ​മി ജോ​ണ്‍​സ് (ക്യാ​പ്റ്റ​ന്‍), ടാ​മി ബ്യൂ​മോ​ണ്ട്, ഹീ​ത​ര്‍ നൈ​റ്റ്, നാ​റ്റ് സ്‌​കൈ​വ​ര്‍ ബ്ര​ണ്ട് (ക്യാ​പ്റ്റ​ന്‍), സോ​ഫി​യ ഡ​ങ്ക്‌​ലി, എ​മ്മ ലാം​ബ്, ആ​ലീ​സ് കാ​പ്‌​സി, ഷാ​ര്‍​ല​റ്റ് ഡീ​ന്‍, സോ​ഫി എ​ക്ലെ​സ്റ്റോ​ണ്‍, ലി​ന്‍​സി സ്മി​ത്ത്, ലോ​റ​ന്‍ ബെ​ല്‍.

Sports

ഹീ​ലി​ക്ക് സെ​ഞ്ചു​റി: ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി; ഓ​സീ​സി​ന് ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് മൂ​ന്നു വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ​യു​യ​ർ​ത്തി​യ 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഏ​ഴു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ ആ​റു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

സ്കോ​ർ: ഇ​ന്ത്യ 330/10 (48.5) ഓ​സ്ട്രേ​ലി​യ 331/7 (49). 107 പ​ന്തി​ല്‍ 142 റ​ണ്‍​സ് നേ​ടി​യ ക്യാ​പ്റ്റ​ന്‍ അ​ലീ​സ ഹീ​ലി​യാ​ണ് ഓ​സീ​സി​ന്‍റെ വി​ജ​യശിൽപ്പി. എ​ല്ലി​സ് പെ​റി ( 47*), അ​ഷ്‌​ലി ഗാ​ര്‍​ഡ്‌​ന​ര്‍ ( 45), ഫോ​ബ് ലി​ച്ച്ഫീ​ല്‍​ഡ് ( 40) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളും നി​ര്‍​ണാ​യ​ക​മാ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ മി​ക​ച്ച തു​ട​ക്ക​മാ​ണ് ഓ​സീ​സി​ന് ല​ഭി​ച്ച​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ ഹീ​ലി - ലി​ച്ച്ഫീ​ല്‍​ഡ് സ​ഖ്യം 85 റ​ണ്‍​സ് ചേ​ര്‍​ത്തു. 15 ഓ​വ​റി​ൽ 100 ഉം 31 ​ഓ​വ​റി​ൽ 200 ഉം ​ക​ട​ന്ന ഓ​സ്ട്രേ​ലി​യ​യെ വി​റ​പ്പി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ലും ഇ​ന്ത്യ​യ്ക്കു സാ​ധി​ച്ചി​ല്ല.

ബെ​ത് മൂ​ണി (നാ​ല്), അ​ന​ബൈ​ൽ സ​ത​ർ​ല​ൻ​ഡ് (പൂ​ജ്യം) എ​ന്നി​വ​രെ പു​റ​ത്താ​ക്കി ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ക​ളി​യി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും 52 പ​ന്തി​ൽ 47 റ​ൺ​സ​ടി​ച്ചു പു​റ​ത്താ​കാ​തെ​നി​ന്ന എ​ലി​സ് പെ​റി കിം ​ഗാ​ർ​ത്തി​നെ​യും കൂ​ട്ടു​പി​ടി​ച്ച് 49 ഓ​വ​റി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കാ​യി വി​ജ​യ​റ​ൺ​സ് കു​റി​ച്ചു.

ഇ​ന്ത്യ​യ്ക്കാ​യി ശ്രീ​ച​ര​ണി മൂ​ന്നും അ​മ​ൻ​ജ്യോ​ത് കൗ​റും ദീ​പ്‌​തി ശ​ർ​മ​യും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​ത​വും വീ​ഴ്ത്തി. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ​യ്ക്കാ​യി സ്മൃ​തി മ​ന്ദാ​ന (80), പ്ര​തി​ക റാ​വ​ല്‍ (75) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റ നേ​ടി. ഓ​സ്‌​ട്രേ​ലി​യ​ക്ക് വേ​ണ്ടി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍റ് അ​ഞ്ചും സോ​ഫി മൊ​ളി​നെ​ക്‌​സി​ന് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു‌ടെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി​യാ​ണി​ത്. ക​ഴി​ഞ്ഞ ക​ളി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് ഇ​ന്ത്യ തോ​റ്റി​രു​ന്നു. നാ​ലു ക​ളി​ക​ളി​ൽ മൂ​ന്നും വി​ജ​യി​ച്ച ഓ​സ്ട്രേ​ലി​യ ഏ​ഴു പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​താ​ണ്. ര​ണ്ടു വീ​തം വി​ജ​യ​വും തോ​ൽ​വി​യു​മു​ള്ള ഇ​ന്ത്യ​യാ​ക​ട്ടെ നാ​ലു പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്താ​ണ്.

Latest News

Corehub Up